ശബരിമല വിഷയത്തെ മുതലെടുപ്പിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു പറ്റം രാഷ്ട്രീയക്കാരെ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. പുരോഗമന രാഷ്ട്രീയം മുന്നോട്ടെന്നു കാണുമ്പോള്‍ അതിനെതിരെ തിരിഞ്ഞു നിന്ന് വളിവിട്ടു ആ കാറ്റില്‍ പുരോഗമന ചിന്തകളെ പറത്തി കളയാന്‍ ആണു ഇവറ്റകളുടെ ശ്രമം. ഇത്തരം ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രീയ നേതാവാണ് പി സി ആശാന്‍. എന്ത് കൊണ്ട് ഇത്തരം ആളുകള്‍ രാഷ്രീയത്തില്‍ എത്തുന്നുവെന്നും എങ്ങനെ നിലനില്‍ക്കുന്നു എന്നും പഠന വിഷയം ആക്കേണ്ടതുണ്ട് . കാരണം പൊതു സമൂഹത്തിനു ചെവി കൊണ്ട് കേട്ടാല്‍ നാറുന്ന അസഭ്യവും , പിന്തിരിപ്പന്‍ നിലപാടുകളും ആയി ഇത്തരക്കാര്‍ മുന്നേറുമ്പോഴും കയ്യടിക്കാന്‍ ഒരു പറ്റം ഉണ്ടെന്നത് അത്ഭുതം ആണു. രാഷ്ട്രീയത്തിലെ നില നില്പ് മത പ്രീണനം ആവുകയും . മത നേത്രുതങ്ങള്‍ രാഷ്ട്രീയ ആഹ്വാനങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ ആണു തികച്ചും പിന്തിരിപ്പന്മാര്‍ നാടിന്‍റെ നായകന്മാര്‍ ആവുന്നത് . പക്ഷെ ഇവിടെ ഓര്‍ക്കേണ്ട കാര്യം മറ്റൊന്നാണ്. ഇവര്‍ മുന്നിലെക്കല്ല പിന്നിലെക്കാന് നയിക്കുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെക്കല്ല പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പ്രക്രുതതിലെക്കാന് ഇവരുടെ...